KeralaLatest News

വ്യാജ വാർത്ത: ദേശാഭിമാനിക്കെതിരെ കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് തുറന്ന കത്തുമായി സന്ദീപ് വാചസ്പതി

ദേശാഭിമാനി വാർത്തയെ ഉദ്ധരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്ന് ക്രൈംബ്രാഞ്ച് തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവി ദേശാഭിമാനിക്കെതിരെ കേസെടുക്കാൻ ഉത്തരവിടണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം കേരളാ പൊലീസ് മേധാവി ശ്രീ. അനിൽകാന്ത് ഐപിഎസിന് തുറന്ന കത്ത് എഴുതിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കേരളാ പൊലീസ് മേധാവി ശ്രീ. അനിൽകാന്ത് ഐപിഎസിനോട്…..
ഇട്ടിരിക്കുന്ന യൂണിഫോമിന് അൽപ്പമെങ്കിലും മഹത്വം കൽപ്പിക്കുന്നുണ്ടെങ്കിൽ, ശമ്പളം പറ്റുന്നത് എ.കെ.ജി സെന്‍ററിൽ നിന്ന് അല്ലെങ്കിൽ ദേശാഭിമാനിക്കെതിരെ കേസെടുക്കാൻ ഉടൻ ഉത്തരവിടണം. ദേശാഭിമാനി വാർത്തയെ ഉദ്ധരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്ന് അങ്ങയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

താങ്കളുടെ ഭരണത്തിൻ കീഴിൽ കേരളാ പൊലീസ് രണ്ടു തരം നീതിയാണ് നടപ്പാക്കുന്നത്. ലൈവ് റിപ്പോർട്ടിംഗിനിടെ പ്രതിപക്ഷ ആരോപണം ഏറ്റു പറഞ്ഞതിന്, വാർത്ത വായിച്ചതിന്, നിരുപദ്രവകരമായ ട്രോൾ ഷെയർ ചെയ്തതിന് ഒക്കെ ഭരണകക്ഷിക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പീഡിപ്പിക്കുകയാണ്. പോക്സോ കേസ് അന്വേഷണത്തിന്‍റെ വിവരങ്ങൾ കേരളാ പൊലീസ് ആദ്യം പങ്ക് വെക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയോടാണോ എന്നും അറിയാൻ താത്പര്യമുണ്ട്.

കോടതിയിൽ രഹസ്യമായി കൊടുക്കുന്ന കേസിന്‍റെ വിവരങ്ങൾ പാർട്ടി സെക്രട്ടറിയെ അറിയിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ താങ്കൾക്ക് തന്‍റേടമുണ്ടോ? കേരളാ പൊലീസ് ഇത്രയും നാണം കെട്ട ഒരു കാലം സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. വിരമിക്കാൻ തയ്യാറെടുക്കുമ്പോഴെങ്കിലും മന:സാക്ഷിക്ക് നിരക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ താങ്കൾ തയ്യാറാകണം.

കേരളാ പൊലീസ് ഇത്രയും നാണം കെട്ടത് താങ്കളുടെ കാലത്താണെന്ന് ചരിത്രം രേഖപ്പെടുത്താൻ ഇടവരരുത്. ഈ വൈകിയ വേളയിലെങ്കിലും അതിന് ശ്രമിക്കണം. രാഷ്ട്രീയ അടിമത്വം കുടഞ്ഞ് കളഞ്ഞ് നട്ടെല്ല് നിവർത്തി പൊലീസ് ആസ്ഥാനത്തിന്‍റെ പടിയിറങ്ങാൻ അങ്ങേയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button