KeralaLatest NewsNews

ഭക്ഷണ പാനീയ നിർമാണ വിതരണ കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധന നടത്തണം: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മിഠായി അടക്കമുളള ഭക്ഷ്യവസ്തുക്കൾ ശീതള പാനീയങ്ങൾ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവൻ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത്തരം സ്ഥാപനങ്ങളിൽ ശുചിത്വം പാലിക്കുകയും ഉത്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം.

Read Also: സുമയ്യ ഷെറിൻ്റെ ലെസ്ബിയൻ പങ്കാളി കോടതിയിൽ ഹാജരായി: മാതാപിതാക്കൾക്ക് ഒപ്പം പോയാൽ മതിയെന്ന് പങ്കാളി, അംഗീകരിച്ച് കോടതി

ബഹുവർണ്ണ കടലാസുകളിലും, പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും പൊതിഞ്ഞ് വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, നിർമ്മാണ കമ്പനിയുടെ വിലാസം, കാലാവധി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. അതിന് വിമുഖത കാണിക്കുന്ന കമ്പനികൾക്കെതിരെയും വിതരണവും, വിൽപ്പനയും നടത്തുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കണം. ലൈസൻസ് ഇല്ലാതെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ശീതളപാനീയ വിതരണ കേന്ദ്രങ്ങൾ, കഫേകൾ എന്നിവ പ്രവർത്തിക്കുന്നില്ലെന്നും മുഴുവൻ സ്ഥാപനങ്ങളിലെ ജീവനക്കാരും ആരോഗ്യകാർഡുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗം ശ്യാമളാദേവി പി പി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്.

Read Also: സമ്മതമില്ലാതെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കൽ! ആരോപണത്തിൽ പ്രതികരണവുമായി റിയൽമി രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button