Latest NewsKeralaNews

മോൻസനെ ഇപ്പോഴും ന്യായീകരിക്കുന്നു: കെ സുധാകരനെതിരെ പി ജയരാജൻ

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. മോൻസനെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഒരു ഡോക്ടറുടെ പേരില്‍ 83 ആശുപത്രികള്‍: ലൈസൻസ് പുതുക്കല്‍ നടപടിക്കിടെ കണ്ടെത്തിയത് വൻ തട്ടിപ്പ്

കെ സുധാകരൻ പൊതു പ്രവർത്തകർക്കുണ്ടാവേണ്ട ജാഗ്രത പാലിച്ചില്ല. ഈ കാര്യം മുല്ലപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ സുധാകരൻ കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ല. കെപിസിസി പ്രസിഡന്റാണ്. ഈ ഹീന നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിന് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

എസ്എഫ്‌ഐക്ക് ഗൗരവമായ തെറ്റ് പറ്റിയെന്ന് ചിത്രികരിക്കുകയാണ്. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാർഥി പ്രസ്ഥാനത്തെ പ്രതികൂട്ടിൽ നിർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇമാമുമാരുടേയും മതമൗലിക വാദികളുടേയും കടുത്ത എതിര്‍പ്പുകളെ തള്ളി അവയവ ദാനത്തിനൊരുങ്ങി ലുബ്‌ന

shortlink

Related Articles

Post Your Comments

Related Articles


Back to top button