Latest NewsNewsInternational

പ്രധാനമന്ത്രി മോദി നയിച്ച യോഗ സെഷന്‍ പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ ലോക റെക്കോര്‍ഡ് പ്രഖ്യാപിച്ച് ഗിന്നസ് അധികൃതര്‍

യുഎന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി മോദി നയിച്ച യോഗ സെഷന്‍ പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ ലോക റെക്കോര്‍ഡ് പ്രഖ്യാപിച്ച് ഗിന്നസ് അധികൃതര്‍: ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തിളക്കവുമായി ഇന്ത്യ

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യുഎന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗ സെഷന് റെക്കോര്‍ഡ് തിളക്കം. ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത യോഗ സെഷന്‍ എന്ന ഗിന്നസ് റെക്കോര്‍ഡാണ് യോഗാദിന പരിപാടിക്ക് ലഭിച്ചത്. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച യോഗ സെഷന്‍ പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ ഗിന്നസ് അധികൃതര്‍ ലോക റെക്കോര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു.

Read Also: വിപ്രോ: നിക്ഷേപകരിൽ നിന്നും നാളെ മുതൽ കോടികളുടെ ഓഹരി തിരികെ വാങ്ങും

9-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നരേന്ദ്രമോദി നയിച്ച യോഗ സെഷന്‍ നടന്നത്. 180-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു യോഗ സെഷനില്‍ പങ്കെടുത്തത്. ഇതുതന്നെയാണ് ഗിന്നസ് നേട്ടത്തിലേക്ക് നയിക്കാന്‍ കാരണവും. ഗിന്നസ് പ്രഖ്യാപനത്തിന് പിന്നാലെ യോഗ സെഷനില്‍ പങ്കെടുത്ത കുട്ടികളെ അധികൃതര്‍ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. കൊച്ചുമിടുക്കരെ ചേര്‍ത്തുപിടിച്ച് ആശ്ലേഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായി സംവദിക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button