MalappuramKeralaNattuvarthaLatest NewsNews

ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് മാൻ കൊമ്പുകൾ വില്‍പ്പന നടത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ

നിലമ്പൂർ രാമൻകുത്ത് സ്വദേശി ചെറുതോടിക മുഹമ്മദാലി (34), അമരമ്പലം ചെറായി സ്വദേശി മലയിൽ ഹൗസിൽ ഉമ്മർ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

വണ്ടൂർ: ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാന്‍ കൊമ്പുകളുമായി രണ്ട് പേര്‍ പിടിയില്‍. നിലമ്പൂർ രാമൻകുത്ത് സ്വദേശി ചെറുതോടിക മുഹമ്മദാലി (34), അമരമ്പലം ചെറായി സ്വദേശി മലയിൽ ഹൗസിൽ ഉമ്മർ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വി എം സി ഹൈസ്ക്കൂളിന് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. കാറിന്‍റെ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മാൻ കൊമ്പുകൾ. മാൻ കൊമ്പ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also : ശുചിമുറിയിൽ ചോരയിൽ കുളിച്ച നിലയിൽ വീട്ടമ്മ: മരണത്തിൽ ദുരൂഹത, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ എബ്രഹാം, വണ്ടൂര്‍ എസ് ഐ പി ശൈലേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഈ സംഘത്തെ കുറിച്ചും ചില ഏജന്‍റുമാരെ കുറിച്ചും സൂചന ലഭിച്ചത്. തുടര്‍ന്ന്, കൂടുതല്‍ അന്വേഷണം നടത്തിയപ്പോൾ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇടനിലക്കാരായി ഇവരെ സമീപിക്കുന്നതായും ഇരുപത് ലക്ഷം രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമിക്കുന്നതായും വിവരം ലഭിച്ചു.

തുടര്‍ന്ന്, മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വണ്ടൂര്‍ പൊലീസും പെരിന്തല്‍മണ്ണ – നിലമ്പൂര്‍ ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. എസ് ഐ പി ശൈലേഷ്, എസ് ഐ കെ പ്രദീപ്, സി പി ഒ എം ജയേഷ്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡാന്‍സാഫ് സ്ക്വാഡ് എന്നിവർ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button