PalakkadLatest NewsKeralaNattuvarthaNews

വയോധികൻ ട്രെയിനിൽ തളർന്നുവീണു: രക്ഷയ്ക്കാൻ പാഞ്ഞെത്തി റെയിൽവേ പൊലീസ്

കൊച്ചി സ്വദേശി കൃഷ്ണൻകുട്ടി(66)യ്ക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്

ഷൊർണൂർ: എറണാകുളം ഇന്റർസിറ്റി ട്രെയിനിൽ തളർന്നുവീണ വയോധികന് രക്ഷകരായി റെയിൽവേ പൊലീസ്. ഞായറാഴ്ച വൈകുന്നേരം കണ്ണൂരിൽ നിന്ന് പുറപ്പെട്ട എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ് ട്രെയിനിൽ തളർന്നുവീണത്.

Read Also : സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി: ദിവസങ്ങൾക്ക് ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി സ്വദേശി കൃഷ്ണൻകുട്ടി(66)യ്ക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് തളർന്നുവീഴുകയായിരുന്നു. ആറാം നമ്പർ പ്ലാറ്റ് ഫോമിലായിരുന്നു ട്രെയിൻ ഉണ്ടായിരുന്നത്. ഇവിടെ നിന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള റോഡ് വഴിയാണ് ആശുപത്രിയിലേക്ക് എത്തിക്കേണ്ടിയിരുന്നത്.

ഏറെ ശ്രമപ്പെട്ട് ഒട്ടും സമയം കളയാതെ പൊലീസ് ഇദ്ദേഹത്തെ വീൽചെയറിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള റോഡിലേക്ക് എത്തിച്ചു. തുടർന്ന്, ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചതിനാൽ വയോധികന്റെ ജീവൻ രക്ഷിക്കാനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button