KeralaLatest NewsNews

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിക്കുന്നു, ഇന്നലെ മാത്രം ചികിത്സ തേടിയത് 13,257 പേർ

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിബാധിതർ ഉള്ളത്

സംസ്ഥാനത്ത് പകർച്ചപ്പനി അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം നിരവധി ആളുകളാണ് പനിയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. സാധാരണയുള്ള പകർച്ചപ്പനിക്ക് പുറമേ, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളും പടരുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്നലെ 13,257 ആളുകളാണ് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. കൂടാതെ, നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി എത്തിയ 358 പേരിൽ 62 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, എലിപ്പനി ലക്ഷണങ്ങളുമായി എത്തിയ 19 പേരിൽ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിബാധിതർ ഉള്ളത്. ഇന്നലെ മാത്രം 2,110 രോഗികൾ മലപ്പുറം ജില്ലയിൽ ചികിത്സ തേടി എത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആയിരത്തിലധികം രോഗികളാണ് ചികിത്സയിൽ ഉള്ളത്. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ്, എച്ച്1എൻ1 എന്നീ രോഗങ്ങൾ ബാധിച്ചാണ് ഇന്നലെ ഓരോ മരണം സ്ഥിരീകരിച്ചത്. പകർച്ചപ്പനി അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും, വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: മരങ്ങൾ സംരക്ഷിക്കാൻ റെഡിയാണോ? എങ്കിൽ പെൻഷൻ വാങ്ങാൻ അവസരം! പ്രത്യേക പദ്ധതിയുമായി ഈ സംസ്ഥാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button