Latest NewsNewsCrime

30 മിനിറ്റില്‍ അടിച്ചത് 43 തവണ, നാലാം ക്ലാസുകാരനു അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

ബുധനാഴ്ച രാവിലെ 9.15 നും 9.40 നും ഇടയിലാണ് അധ്യാപിക കുട്ടിയെ അടിച്ചത്.

ബംഗളൂരു: നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. വൈറ്റ്ഫീല്‍ഡ് കടുഗോഡിയിലെ സ്വകാര്യ സ്‌കൂളിലെ 35 കാരിയായ അധ്യാപികയ്ക്കെതിരേയാണ് പരാതി. ബുധനാഴ്ചയാണ് സംഭവം നടന്നത്.

സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടിയുടെ മുഖത്തും ശരീരത്തിലും നീല നിറത്തിലുള്ള പാടുകള്‍ ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വരം തിരക്കിയപ്പോള്‍ തന്നെ അധ്യാപിക അടിച്ച കാര്യം കുട്ടി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്കൂളിലെ അധ്യാപകര്‍ കൂടിയായ കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രിൻസിപ്പലിന് പരാതി നല്‍കി. സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാൻ ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അധ്യാപിക കുട്ടിയെ 43 തവണ മര്‍ദ്ദിച്ചതായി കണ്ടെത്തി. തുടര്‍ന്ന് സോഷ്യല്‍ സയൻസ് അധ്യാപികയായ ഇവരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്‌.

read also: കായംകുളത്തിൻ്റെ വിപ്ലവത്തിനും ചെമ്പട കായംകുളത്തിനും പൂട്ട് വീഴും!! നിയമ നടപടിയുമായി സിപിഎം

ബുധനാഴ്ച രാവിലെ ഏകദേശം 9.15 നും 9.40 നും ഇടയിലാണ് അധ്യാപിക കുട്ടിയെ അടിച്ചത്. നിലവില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കടുഗോഡി പോലീസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button