Latest NewsNewsIndia

പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള സംഘര്‍ഷം: പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

ചെന്നൈ: പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തമിഴ്‌നാട് പുതുച്ചേരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പുതുച്ചേരി സ്വദേശി മതിയളകനെയാണ് കൊലപ്പെടുത്തിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ഇയാള്‍. ഭാര്യയ്ക്കെതിരെ മത്സരിച്ച എതിര്‍ സ്ഥാനാര്‍ത്ഥിയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു മതിയളകന്‍.

Read Also: കഞ്ചാവ് കടത്ത് കേസ്: പ്രതിയ്ക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കഴിഞ്ഞ ദിവസം മഞ്ഞക്കുപ്പം ശിവ ക്ഷേത്രദര്‍ശനത്തില്‍ ദര്‍ശനം നടത്തുന്നതിനിടെയാണ് ആറംഗ സംഘം ഇയാളെ കൊലപ്പെടുത്തിയത്.കടലൂര്‍ തലഗുട പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. തിരഞ്ഞെടുപ്പില്‍ ഏതാനും വോട്ടുകള്‍ക്കാണ് മതിയളകന്റെ ഭാര്യ വിജയിച്ചത്. തുടര്‍ന്ന് ഇരു വിഭാഗക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. ഇതിനിടെയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയുടെ സഹോദരന്‍ കൊല്ലപ്പെട്ടത്. കേസില്‍ പത്തുപേര്‍ പിടിയിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗ്രാമത്തില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന നിബന്ധനയിലായിരുന്നു മതിയളകന് ജാമ്യം ലഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button