KeralaLatest NewsNews

ഐഎസ്ആർഒ നോളജ് സെന്റർ, ബഹിരാകാശ മ്യൂസിയം ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: ഐഎസ്ആർഒ യുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമാകുന്ന ഡോ എപിജെ അബ്ദുൾ കലാം വിജ്ഞാന കേന്ദ്രത്തിന്റെയും ബഹിരാകാശ മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കവടിയാറിൽ നാളെ വൈകുന്നേരം 5:30 ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് നടക്കുന്നത്. റവന്യു വകുപ്പ് മന്ത്രി കെ രാജൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആന്റണി രാജു, വി കെ. പ്രശാന്ത് എംഎൽഎ, ഡോ ശശി തരൂർ എം പി, ബിനോയ് വിശ്വം എം പി, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവർ പങ്കെടുക്കും.

Read Also: ഓപ്പറേഷൻ തിയറ്ററിൽ ഹിജാബും ഫുൾ സ്ലീവും വേണമെന്ന്‌ ആവശ്യപ്പെടുന്നത്‌ അസംബന്ധം: ഡോ. ഷിംന അസീസ്

വിഎസ്എസ്‌സി ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ഹരീഷ് സി എസ് എന്നിവർ നന്ദിയും അറിയിക്കും. വിഎസ്എസ്‌സിയുടെ ഓഫീസ് കാമ്പസിന് പുറത്ത്, തിരുവനന്തപുരം നഗരത്തിൽ ഒരു നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും ഉണ്ടാകണമെന്ന് ഐഎസ്ആർഒ താൽപര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഗവൺമെന്റ് സ്ഥലം അനുവദിച്ചത്. കവടിയാറിൽ അനുവദിച്ച 1.3 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. നിലവിൽ പദ്ധതിക്ക് DOS അംഗീകാരം ലഭിച്ചിട്ടുണ്ട്.

Read Also: യുവതിയുടെ കഴുത്തിൽ നിന്ന് 5 പവന്റെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞു: മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button