Latest NewsNewsIndia

ഡൽഹി മെട്രോയിൽ ഇനി മദ്യത്തിന് വിലക്കില്ല! ഒരാൾക്ക് രണ്ട് കുപ്പി വരെ കൊണ്ടുപോകാൻ അനുമതി

വിവിധ ചർച്ചകളെ തുടർന്നാണ് വിലക്ക് പിൻവലിച്ചിരിക്കുന്നത്

ഡൽഹി മെട്രോയിൽ ഇനി മുതൽ മദ്യവുമായി യാത്ര ചെയ്യാൻ അനുമതി. നേരത്തെ മദ്യവുമായി യാത്ര ചെയ്യുന്നതിന് ഡൽഹി മെട്രോ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിവിധ ചർച്ചകളെ തുടർന്നാണ് വിലക്ക് പിൻവലിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇനി മുതൽ ഒരാൾക്ക് രണ്ട് കുപ്പി മദ്യം വരെ മെട്രോയിൽ കൊണ്ടുപോകാൻ കഴിയും. എന്നാൽ, മദ്യക്കുപ്പി പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്തതായി ഡൽഹി മെട്രോ അധികൃതർ അറിയിച്ചു.

മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ വരെ മദ്യം കൊണ്ടുപോകാൻ അനുമതി ഉണ്ടായിരുന്നെങ്കിലും, മദ്യവുമായി മെട്രോയുടെ അകത്ത് പ്രവേശിക്കുന്നത് അനുവദനീയമായിരുന്നില്ല. ഡിഎംആർസിയുടെയും, സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന്റെയും ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സമിതി യോഗം ചേർന്നാണ് വിലക്ക് നീക്കാൻ തീരുമാനിച്ചത്. അതേസമയം, മെട്രോയിലും, പരിസരപ്രദേശങ്ങളിലും മദ്യപിക്കുന്നതിനുള്ള വിലക്ക് തുടരുന്നതാണ്.

Also Read: ജൂലൈയിൽ 3 ശനിയാഴ്ചകളും പ്രവൃത്തി ദിനം, സ്കൂളുകൾ ഇന്നും തുറക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button