Latest NewsNewsBusiness

ജൂണിലും കുതിച്ചുയർന്ന് ജിഎസ്ടി വരുമാനം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഇത്തവണ കേന്ദ്ര ജിഎസ്ടി 31,013 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 38,292 കോടി രൂപയുമാണ്

രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ വീണ്ടും മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസം 1,61,497 കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജിഎസ്ടി സംവിധാനം നിലവിൽ വന്ന ശേഷം ഇത് നാലാം തവണയാണ് പ്രതിമാസ മൊത്തം ജിഎസ്ടി കളക്ഷൻ 1.60 ലക്ഷം കോടി കവിയുന്നത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലെ കളക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 12 ശതമാനത്തിന്റെ വർദ്ധനവ് നേടാൻ സാധിച്ചിട്ടുണ്ട്. 2022 ജൂണിൽ 1.44 ലക്ഷം കോടി രൂപയുടെ വരുമാനമാണ് നേടിയത്.

ഇത്തവണ കേന്ദ്ര ജിഎസ്ടി 31,013 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 38,292 കോടി രൂപയുമാണ്. സംയോജിത ജിഎസ്ടി ഇനത്തിൽ 80,292 കോടി രൂപയുടെ വരുമാനം നേടാൻ സാധിച്ചിട്ടുണ്ട്. ചരക്ക് ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 39,035 കോടി രൂപ ഉൾപ്പെടെയുള്ള കണക്കുകളാണിത്. അതേസമയം, ഇറക്കുമതിയിൽ നിന്ന് സമാഹരിച്ച 1,028 കോടി രൂപ ഉൾപ്പെടെ സെസ് 11,900 കോടി രൂപയാണ്. കഴിഞ്ഞ മെയ് മാസം മൊത്തം ജിഎസ്ടി സമാഹരണം 1,57,090 കോടി രൂപയായിരുന്നു.

Also Read: ഡിജിറ്റൽ ഇടപാടുകളിലെ ആധിപത്യമാണ് പുതിയ ഐഡന്റിറ്റി: ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നേരിട്ട് എത്തിക്കാൻ കഴിഞ്ഞതായി പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button