Latest NewsKeralaNews

അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം ജവഹർ സഹകരണഭവനിൽ നടക്കുമെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ. രാവിലെ 9.30 ന് സഹകരണസംഘം രജിസ്ട്രാർ റ്റി വി സുഭാഷ് സഹകരണ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് ആരംഭം കുറിക്കും. 10.30 മുതൽ ‘സുസ്ഥിര വികസനത്തിന് സഹകരണസംഘങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ കെ രവിരാമൻ വിഷയം അവതരിപ്പിക്കും.

Read Also: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്ത്: മൊത്ത വിതരണക്കാരനും സഹായികളും അറസ്റ്റിൽ

ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സഹകരണം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറയും. സഹകരണ സമ്മേളനത്തിൽ മികച്ച സഹകരണ സംഘങ്ങൾക്കുള്ള 2023 സഹകരണ അവാർഡ് വിതരണം ചെയ്യും.

Read Also: പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത് മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം

shortlink

Related Articles

Post Your Comments

Related Articles


Back to top button