Latest NewsIndiaNews

യു.പിയില്‍ വികസനം ശരവേഗത്തില്‍, അയോധ്യ വിമാനത്താവളവും ശ്രീരാമ ക്ഷേത്രവും ഉടന്‍ ഭക്ത ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും

ലക്‌നൗ: അയോധ്യയില്‍ നിര്‍മിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. അയോധ്യ വിമാനത്താവളത്തിന്റെ വികസനം സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. 350 കോടി രൂപ ചെലവിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. എ-321/ബി-737 ഇനം വിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമാകും.

read also: 358 പ്രമുഖ ക്ഷേത്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട, ദര്‍ശനത്തിന് ഈ രേഖ മാത്രം കരുതിയാല്‍ മതി

തിരക്കേറിയ സമയങ്ങളില്‍ 300 യാത്രക്കാരെ വരെ ഉള്‍കൊള്ളിക്കാന്‍ പുതിയ ഇടക്കാല ടെര്‍മിനല്‍ കെട്ടിടത്തിന് കഴിയും. യാത്രക്കാരുടെ സൗകര്യങ്ങളില്‍ 8 ചെക്ക്-ഇന്‍-കൗണ്ടറുകള്‍, 3 കണ്‍വെയര്‍ ബെല്‍റ്റുകള്‍, 75 കാറുകള്‍ക്കുള്ള കാര്‍ പാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടുന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുമ്പോള്‍ മറുവശത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പണികളും ഉടന്‍ പൂര്‍ത്തികരിക്കാനുള്ള ശ്രമത്തിലാണ് യോഗി സര്‍ക്കാര്‍.

രാമക്ഷേത്ര നിര്‍മ്മാണ ശേഷം 2024 ജനുവരി 14-നും 22-നും ഇടയില്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിനുമുമ്പ് ഭക്തര്‍ക്ക് വിമാനത്താവള സൗകര്യം ആരംഭിക്കാനാണ് തീരുമാനം. രാം നഗരിയിലെ മര്യാദ പുരുഷോത്തം പ്രഭു ശ്രീറാം വിമാനത്താവളം പകുതിയോളം തയ്യാറായിക്കഴിഞ്ഞു. രാമക്ഷേത്രത്തിന്റെ മാതൃകയിലാണ് വിമാനത്താവള കവാടം നിര്‍മ്മിക്കുന്നത്. രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത് പോലെയുള്ള കല്ലുകളായിരിക്കും കവാടത്തിലുണ്ടാവുക. ജനുവരിക്ക് മുമ്പ് ഭക്തര്‍ക്ക് അയോദ്ധ്യയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യാനാകുമെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടര്‍ പറഞ്ഞത്.

മര്യാദ പുരുഷോത്തം ഭഗവാന്‍ ശ്രീരാമന്‍ വിമാനത്താവളം മുഖ്യമന്ത്രി യോഗിയുടെ സ്വപ്ന പദ്ധതിയാണ്. രാമന്റെ നഗരമായ അയോധ്യയ്ക്ക് യോജിച്ച പേരാണ് വിമാനത്താവളത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഉടന്‍ ഇതിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പദവി നല്‍കും. പ്രദേശവാസികള്‍ക്ക് പുറത്തേക്ക് പോകാനും പുറത്തുനിന്നുള്ള ഭക്തര്‍ക്ക് രാം നഗരിയിലേക്ക് വരാനുമുള്ള വിമാനയാത്രാ സൗകര്യം ഉടന്‍ ലഭ്യമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button