ErnakulamNattuvarthaLatest NewsKeralaNews

ഏകീകൃത സിവിൽ കോഡ്: പിണറായി വിജയൻ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നതായി കെ സുരേന്ദ്രൻ

കൊച്ചി: ഏകീകൃത സിവിൽ കോഡിൻ്റെ പേരിൽ കേരളത്തിൽ സാമുദായിക ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഏകീകൃത സിവിൽ കോഡിന് എതിരായി മുസ്ലിം സംഘടനകളെ ഏകോപിപ്പിക്കാനുള്ള സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം ധ്രുവീകരണത്തിന് വേണ്ടിയാണ്. കൊച്ചിയിൽ ജനതാദൾ ബിജെപിയിലേക്ക് വരുന്നതിൻ്റെ ലയനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കമാണ് സിപിഎം നടത്തുന്നത്. അഴിമതിഭരണം നിലനിർത്താൻ വർഗീയവാദികളെ ഒരുമിപ്പിച്ച് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. ഏകീകൃത സിവിൽ കോഡിന് വേണ്ടി സമരം ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാർ. ഷാബാനു കേസിൽ വിധി വന്നപ്പോൾ അത് നടപ്പിലാക്കാൻ രാജീവ് ഗാന്ധിയോട് ആവശ്യപ്പെട്ടത് ഇഎംഎസ് ആയിരുന്നു. അന്ന് ഇഎംഎസിനെതിരെ മുദ്രാവാക്യം വിളിച്ചവരാണ് മുസ്ലിം വർഗീയവാദികളെന്നും സുരേന്ദ്രൻ പറഞ്ഞു.

ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു: വി മുരളീധരനെതിരെ വി ശിവന്‍കുട്ടി

ഖജനാവ് കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്. പുനർജനി തട്ടിപ്പിൽ വിഡി സതീശനെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ഒത്തുതീർപ്പ് രാഷ്ട്രീയമാണ് കേരളത്തിൽ ഇടത്-വലത് മുന്നണികൾ നടത്തുന്നത്. ബിജെപിയിൽ ചേർന്നതു കൊണ്ട് ആർക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ജനതാദൾ- ബിജെപി ലയന സമ്മേളനം

ചരിത്ര നിമിഷമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എംപി പറഞ്ഞു. കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റിടങ്ങളിൽ ഒന്നിച്ചാണെന്നത് മലയാളികൾ മനസിലാക്കി കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ കേരളത്തിലെയും രാഷ്ട്രീയം മാറുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button