ErnakulamKeralaNattuvarthaLatest NewsNews

വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ഊരാളുങ്കലിന് അനുമതി: സംസ്ഥാന സർക്കാർ ഡേറ്റാ കച്ചവടം നടത്തുന്നതായി കെ സുരേന്ദ്രൻ

കൊച്ചി: സംസ്ഥാനത്തെ കുടുംബങ്ങളിൽ നിന്ന് അംഗങ്ങളുടെ അടിസ്ഥാന ആരോഗ്യവിവരങ്ങൾ ഉൾപ്പെടെ പൂർണവ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് ഊരാളുങ്കലിന് അനുമതി നൽകിയത് എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് ഡേറ്റാ കച്ചവടമാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അടിസ്ഥാന ആരോഗ്യവിവരവും വിദ്യാഭ്യാസ യോഗ്യതയും പ്രായമായവരുടെ ഉൾപ്പെടെ കോടിക്കണക്കിന് ആളുകളുടെ ഡേറ്റയാണ് ശേഖരിച്ചതെന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കോടികളുടെ കച്ചവടമാണ് നടന്നത്. പാലവും കെട്ടിടങ്ങളും ഊരാളുങ്കലിന് ഒരു മാനദണ്ഡവുമില്ലാതെ കൊടുക്കുന്ന സർക്കാർ കേരളത്തിലെ പൗരൻമാരുടെ വിവരങ്ങളും ഊരാളുങ്കലിന് പണമുണ്ടാക്കാനായി നൽകിയിരിക്കുന്നു. ലോകകമ്പോളത്തിൽ ഡേറ്റായ്ക്ക് ശതകോടികളുടെ വിലയാണ്.

പ്രധാനമന്ത്രി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു: ആ ശ്രമത്തിൽ പങ്കുചേരാൻ ഞങ്ങളും തീരുമാനിച്ചു: അജിത് പവാർ

സ്പ്രിംഗ്ളറിലൂടെ കേരളത്തിലെ പൗരൻമാരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചെങ്കിൽ ഇപ്പോൾ വളഞ്ഞവഴിയിലൂടെ പൂർണവിവരങ്ങളും വിൽപനയ്ക്കു വയ്ക്കുന്നു. ഊരാളുങ്കൽ ശേഖരിക്കുന്ന വിവരങ്ങൾ അവരുടെ പോർട്ടലിൽ തന്നെയാണ് സൂക്ഷിച്ചത്. പഞ്ചായത്ത് സോഫ്റ്റ് വെയറിലേക്ക് ഇത് നൽകിയിട്ടില്ല. ഇതു തന്നെ കള്ളക്കച്ചടത്തിന്റെ ആഴം തുറന്നുകാണിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button