Latest NewsNewsIndia

കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് യുവതിയുടെ വിവാഹാഭ്യര്‍ത്ഥന: ദൃശ്യങ്ങള്‍ വൈറൽ

വീഡിയോയ്ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

‍ഡെറാഡൂണ്‍: കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ഒരു വിവാഹാഭ്യര്‍ഥന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ദൃശ്യങ്ങളില്‍ മഞ്ഞ നിറത്തിലുള്ള കുര്‍ത്ത ധരിച്ച യുവാവും മഞ്ഞ സാരി ധരിച്ച യുവതിയുമാണുള്ളത്.

READ ALSO: കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്: സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

യുവാവ് കാണാതെ യുവതിയുടെ കൈയിലേക്ക് സുഹൃത്ത് മോതിരം അടങ്ങിയ ഒരു ബോക്സ് നല്‍കുന്നതും തുടര്‍ന്ന് യുവതി മുട്ടുകുത്തിയിരുന്ന് മോതിരം ഉയര്‍ത്തിപ്പിടിച്ച്‌ വിവാഹാഭ്യര്‍ഥന നടത്തുന്നതുമാണ് വീഡിയോ.

യുവാവ് യെസ് പറയുന്നതും യുവതി മോതിരം അണിയിച്ച്‌ നല്‍കുകയും പിന്നീട് ആലിംഗനം ചെയ്യുകയും ചെയ്യുന്നു വീഡിയോയ്ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button