KollamKeralaNattuvarthaNews

കാ​പ്പ നി​യ​മ​പ്ര​കാ​രം രണ്ടുപേരെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി

ക​യ്യാ​ല​യ്ക്ക​ൽ തേ​ജ​സ്​ ന​ഗ​ർ -76 ഫാ​ത്തി​മ മ​ൻ​സി​ലി​ൽ മാ​ഹീ​ൻ (22), ക​രു​നാ​ഗ​പ്പ​ള്ളി വ​ലി​യ​കു​ള​ങ്ങ​ര മീ​നാ​ക്ഷി ഭ​വ​നി​ൽ അ​ജ​യ് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: കാ​പ്പ നി​യ​മ​പ്ര​കാ​രം ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ. ക​യ്യാ​ല​യ്ക്ക​ൽ തേ​ജ​സ്​ ന​ഗ​ർ -76 ഫാ​ത്തി​മ മ​ൻ​സി​ലി​ൽ മാ​ഹീ​ൻ (22), ക​രു​നാ​ഗ​പ്പ​ള്ളി വ​ലി​യ​കു​ള​ങ്ങ​ര മീ​നാ​ക്ഷി ഭ​വ​നി​ൽ അ​ജ​യ് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സി​റ്റി പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്തത്.​ ഇ​രു​വ​​രേ​യും ആ​റു​മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി.

മാ​ഹീ​ൻ 11 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​. ഇ​യാ​​ൾ​ക്കെി​രെ സി​റ്റി പൊ​ലീ​സ്​ പ​രി​ധി​യി​ൽ മാ​ത്രം ആ​റ്​ കേ​സു​ക​ളു​ണ്ട്.​ ഇ​തി​ൽ അ​ഞ്ച് കേ​സു​ക​ൾ വി​ചാ​ര​ണ​യി​ലാ​ണ്. കാ​പ്പാ നി​യ​മ​പ്ര​കാ​രം ഏ​പ്രി​ൽ മാ​സം 20-ന്​ ​ക​രു​ത​ൽ ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വാ​യി​ട്ടും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Read Also : റേഷൻ കടകളിലൂടെ 60 രൂപക്ക് തക്കാളി !! പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന ആ വാർത്തയുമായി സർക്കാർ

ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി​യെ ഇ​ര​വി​പു​രം പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ജ​യ്ക്കെ​തി​രെ കൊ​ല്ലം സി​റ്റി​ പ​രി​ധി​യി​ൽ നാ​ല്​ കേ​സു​ക​ളും കാ​യം​കു​ളം ​ സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഓ​ച്ചി​റ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button