Latest NewsNewsIndia

നിര്‍ബന്ധിച്ച്‌ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ‘ഭര്‍ത്താവ്’ ഉപേക്ഷിച്ചു: പരാതിയുമായി യുവാവ്

എട്ടുലക്ഷം രൂപ മുടക്കിയാണ് താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്

ലക്‌നൗ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചു ഒന്നിച്ചു ജീവിച്ചു. നിര്‍ബന്ധിച്ച്‌ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ഭർത്താവ് ഉപേക്ഷിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. ഉത്തര്‍പ്രദേശിലെ   കൗസംബിയിലാണ് വ്യത്യസ്ത സംഭവം.. കല്യാണം കഴിക്കുന്നതിന് നിര്‍ബന്ധിച്ച്‌ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ഉപേക്ഷിച്ചതായി പരാതി.

കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷം ഒരുമിച്ച്‌ കഴിഞ്ഞ ശേഷം സ്ത്രീയാവാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ‘ഭര്‍ത്താവിനെതിരെ’ 22കാരനാണ് പൊലീസില്‍ പരാതി നല്‍കിയത്.  ‘ഭര്‍ത്താവിനും’ ‘ഭര്‍തൃവീട്ടുകാര്‍’ക്കുമെതിരെ നൽകിയ പരാതിയിൽ ഇവര്‍ പണം തട്ടിയെടുത്തതായും ജാതീയ പരാമര്‍ശങ്ങള്‍ നടത്തിയതായും മര്‍ദ്ദിച്ചതായും യുവാവ് പറയുന്നു.

READ ALSO: വിവാഹ വേദിയിൽ നൃത്തവും ഡിജെയും : നിക്കാഹ് നടത്താൻ പറ്റില്ലെന്ന വാശിയുമായി ഖാസി

2016ലാണ് താന്‍ സുഹൃത്തുമായി പ്രണയത്തിലായത്. കല്യാണം കഴിക്കുന്നതിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ സുഹൃത്ത് നിര്‍ബന്ധിച്ചു. സമൂഹവും കുടുംബവും സമ്മര്‍ദ്ദം ചെലുത്തിയായാലും തന്നെ ഉപേക്ഷിക്കില്ലെന്ന് വാഗ്ദാനം നല്‍കിയാണ് സുഹൃത്ത് തന്നെ വിവാഹം ചെയ്തതെന്നും 22കാരന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്ന് മാസമായി തന്നെ ‘ഭര്‍ത്താവ്’ അവഗണിക്കുകയാണ്. തന്റെ ഫോണ്‍ കോളുകള്‍ പോലും ‘ഭര്‍ത്താവ്’ എടുക്കുന്നില്ല. പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ‘ഭര്‍ത്താവിന്റെ’ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും 22കാരന്റെ പറയുന്നു. എട്ടുലക്ഷം രൂപ മുടക്കിയാണ് താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത് എന്നും പാടിയും നൃത്തം ചെയ്തും താന്‍ സമ്പാദിച്ച ആറുലക്ഷം രൂപ അവര്‍ തട്ടിയെടുത്തതായും യുവാവ് പരാതിയില്‍ പറയുന്നു.

എന്നാല്‍ 22കാരന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടില്ലെന്നുമാണ് പ്രതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. വിശ്വാസ വഞ്ചന, ഭീഷണി അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച്‌ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button