Latest NewsNews

ചെകുത്താന്‍ ആരാധന: ഭാര്യയെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ച് 32കാരന്‍, തലയോട്ടി ആഷ്ട്രേയാക്കി

കൊലയ്ക്കുശേഷം മൃതദേഹത്തില്‍ ചുറ്റിക ഉപയോഗിച്ച്‌ അടിച്ചു

മെക്‌സികോ: ചെകുത്താന്‍ ആരാധനയുടെ ഭാഗമായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലച്ചോര്‍ ഭക്ഷിച്ച യുവാവ് അറസ്റ്റില്‍. മെക്‌സിക്കോയിലെ പ്യൂബ്ലോയിലെ വീട്ടില്‍ നിന്നാണ് 32കാരനായ അല്‍വാരോയെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 29നായിരുന്നു കൊലപാതകം. ഭാര്യയുടെ തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചതായി പ്രതി സമ്മതിച്ചു.

ഒരുവര്‍ഷം മുന്‍പായിരുന്നു മരിയ മോണ്‍സെറാട്ടിനെ അല്‍വാരോ വിവാഹം ചെയ്തത്. കൊലയ്ക്കുശേഷം മൃതദേഹത്തില്‍ ചുറ്റിക ഉപയോഗിച്ച്‌ അടിച്ചു.   മൃതദേഹഭാഗങ്ങള്‍ പല കഷണങ്ങളാക്കി മുറിച്ചതിനുശേഷം  മലയിടുക്കില്‍ ഉപേക്ഷിച്ചു.  ചെകുത്താന്‍ തന്നോടു കുറ്റം ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൊല നടത്തിയതെന്നാണ് അല്‍വാരോ പൊലീസിന് നല്‍കിയ മൊഴി.

read also: പ്രവാസികൾ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ സ്വന്തമാക്കുന്നത് നിരോധിച്ചതായുള്ള പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്

കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം ‘നിന്റെ അമ്മയെ ഞാന്‍ കൊന്ന് ബാഗിലാക്കിയിട്ടുണ്ട്, അവളെ വന്നുകൊണ്ടു പോകുക’ എന്ന് ആല്‍വറോ മരിയയുടെ ആദ്യ ബന്ധത്തിലെ മക്കളെ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button