KeralaLatest NewsNews

സിപിഎം എംഎല്‍എ തന്നെ ഭൂനിയമം ലംഘിച്ച് അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നു: സന്ദീപ് വാര്യര്‍

നിലമ്പൂരിലെ ആദിവാസികള്‍ക്ക് കയറിക്കിടക്കാന്‍ കൂരയും മണ്ണും ഇല്ലാതെ നരകിക്കുമ്പോഴാണ് പി.വി അന്‍വര്‍ എംഎല്‍എയുടെ ഈ ഗുരുതര നിയമലംഘനം, എന്നിട്ടാണ് കണ്ണിലെ കരടായി മാറിയ മാധ്യമപ്രവര്‍ത്തകനെ പൂട്ടാനിറങ്ങിയിരിക്കുന്നത്: സന്ദീപ് വാര്യര്‍

പാലക്കാട്: നിലമ്പൂരിലെ ആദിവാസികള്‍ക്ക് കയറിക്കിടക്കാന്‍ കൂരയും മണ്ണും ഇല്ലാതെ നരകിക്കുമ്പോഴാണ് പി.വി അന്‍വര്‍ എംഎല്‍എയുടെ ഈ ഗുരുതര നിയമലംഘനം.
ഇഎംഎസ്സിന്റെ മലപ്പുറം ജില്ലയില്‍ നിന്നുള്ള സിപിഎം എംഎല്‍എ തന്നെ ഭൂനിയമം ലംഘിച്ച് അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നുവെന്ന് സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ കൈവശം വെച്ച മിച്ച ഭൂമി പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ട സംഭവത്തിലാണ് പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തിയത്.

Read Also: മുന്നേറ്റം തുടർന്ന് ആഭ്യന്തര സൂചികകൾ, തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിലേറി വ്യാപാരം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്കിയത് ഇഎംഎസ് സര്‍ക്കാരാണെന്നാണ് സിപിഎം അവകാശവാദം . ഇഎംഎസ്സിന്റെ മലപ്പുറം ജില്ലയില്‍ നിന്നുള്ള സിപിഎം എംഎല്‍എ തന്നെ ഭൂനിയമം ലംഘിച്ച് അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നു. ഭൂപരിഷ്‌കരണം ഒരു പരാജയമായിരുന്നു എന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? ഭൂപ്രഭുക്കന്മാര്‍ ഇപ്പോഴും ശക്തരാണ്. നിലമ്പൂരിലെ ആദിവാസികള്‍ കയറിക്കിടക്കാന്‍ കൂരയില്ലാതെ, മണ്ണില്ലാതെ നരകിക്കുമ്പോഴാണ് നിലമ്പൂര്‍ എംഎല്‍എ നിയമം ലംഘിച്ച് ഭൂമി കൈവശം വക്കുന്നത് . വനാവകാശ നിയമപ്രകാരമുള്ള ഒരേക്കര്‍ ഭൂമി ലഭിക്കാന്‍ എത്രയോ ദിവസങ്ങളായി അവര്‍ നിരാഹാരമിരുന്നു. അങ്ങോട്ട് തിരിഞ്ഞു നോക്കാത്ത ഭരണ സംവിധാനം നിലമ്പൂര്‍ എംഎല്‍എ നിര്‍ദ്ദേശിക്കുന്ന ആളുകളെ വേട്ടയാടാന്‍ നടക്കുന്നു. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറില്‍ നിന്ന് പിടിച്ചെടുക്കുന്ന ഭൂമി നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണം’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button