വിസ്ട്രോണിൽ നിന്നും ഐഫോണുകളുടെ അസംബ്ലിംഗ് ഫാക്ടറിയായ ‘വിസ്ട്രോൺ ഫാക്ടറി’ ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ഓഗസ്റ്റ് മാസത്തോടെ ഐഫോണുകളുടെ അസംബ്ലിംഗ് മേഖലകളിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കൽ. കർണാടകയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഏകദേശം 4,920 കോടി രൂപയിലധികം മൂല്യം വരുന്ന കമ്പനി കൂടിയാണിത്.
നടപ്പു സാമ്പത്തിക വർഷം 14,760 കോടി രൂപയുടെ ഐഫോണുകൾ കയറ്റുമതി ചെയ്യാനാണ് വിസ്ട്രോൺ ലക്ഷ്യമിടുന്നത്. നിലവിൽ, 10,000-ത്തിലധികം തൊഴിലാളികളാണ് ഈ ഫാക്ടറിയിൽ ജോലി ചെയ്യുന്നത്. ടാറ്റ ഗ്രൂപ്പ് ഇവയെ ഏറ്റെടുക്കുന്നതോടെ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കി ഉയർത്താൻ പദ്ധതിയിടുന്നുണ്ട്.
Also Read: കര്‍ക്കടക മാസത്തില്‍ കുളിയ്ക്കാനും ആയുര്‍വേദ ചിട്ടകൾ : എണ്ണ തേച്ചുള്ള കുളിയുടെ രഹസ്യമറിയാം
കഴിഞ്ഞ ജൂൺ പാദത്തിൽ 4,100 കോടി രൂപയുടെ ഐഫോണുകളാണ് വിസ്ട്രോൺ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. വിസ്ട്രോണിന് പുറമേ, പെഗാട്രോൺ, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിൽ നിന്നും ഐഫോണുകൾ കയറ്റുമതി ചെയ്യുന്നത്. നിലവിൽ, അസംബ്ലിംഗ് ഫാക്ടറി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ്, വിസ്ട്രോൺ, ആപ്പിൾ തുടങ്ങിയവയുടെ വക്താക്കൾ ഔദ്യോഗിക സ്ഥിരീകരണങ്ങൾ നടത്തിയിട്ടില്ല.
Post Your Comments