Latest NewsKeralaNews

ശാസ്ത്രബോധത്തിലൂന്നിയ സമൂഹത്തിന് മാത്രമേ മികവു കൈവരിക്കാൻ കഴിയൂ: ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിന് മാത്രമേ കൂടുതൽ മികവു കൈവരിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ചാന്ദ്ര ദൗത്യം വിജയകരമാക്കി ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ധൈര്യം കാണിക്കണം: വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍

രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35ന് വിക്ഷേപണ വാഹനം കുതിച്ചുയർന്നത്. വിജയകരമായ വിക്ഷേപണത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിനാൽ ഐഎസ്ആർഒയുടെ മിഷൻ റെഡിനസ് റിവ്യൂ കമ്മിറ്റി വിക്ഷേപണത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുകയാണ്. ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിന് മാത്രമേ കൂടുതൽ മികവു കൈവരിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ. ചാന്ദ്ര ദൗത്യം വിജയകരമാക്കി ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Read Also: രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായം: ചന്ദ്രയാൻ 3 വിക്ഷേപണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button