News

ഗവര്‍ണര്‍ ഒരു സര്‍ക്കാരിനെയും പുകഴ്‌ത്തേണ്ട ആവശ്യമില്ല, കേരളാ ഗവര്‍ണര്‍ രാജിവച്ച്‌ ബിജെപിയില്‍ ചേരണം: അസദുദ്ദീന്‍ ഒവൈസി

ആളുകള്‍ പറയുന്നതെന്തും സര്‍ക്കാര്‍ കേള്‍ക്കണം

ഡല്‍ഹി: യൂണിഫോം സിവില്‍ കോഡിനെ അനുകൂലിച്ച്‌ സംസാരിച്ച കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാജി വെയ്‌ക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി. ഗവര്‍ണര്‍ പദവി രാജിവച്ച്‌ ഔദ്യോഗികമായി ബിജെപിയില്‍ ചേരണമെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

read also: ഗൂഗിൾ ബാർഡ് ഇനി മുതൽ മലയാളം ഉൾപ്പെടെ 9 ഇന്ത്യൻ ഭാഷകളിൽ ലഭ്യം, കൂടുതൽ വിവരങ്ങൾ അറിയാം

‘ആരെങ്കിലും അവരുടെ ആശങ്കകള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍, അത് സ്വാഗതം ചെയ്യണം. ആളുകള്‍ പറയുന്നതെന്തും സര്‍ക്കാര്‍ കേള്‍ക്കണം. സംവേദനക്ഷമതയോടെ അത് മനസ്സിലാക്കണം. ഗവര്‍ണര്‍ എന്ന നിലയില്‍ ഒരു സര്‍ക്കാരിനെയും പുകഴ്‌ത്തേണ്ട ആവശ്യമില്ല. ആരിഫ് മുഹമ്മദ് ഖാൻ ഗവര്‍ണര്‍ പദവി രാജിവച്ച്‌ ഔദ്യോഗികമായി ബിജെപിയില്‍ ചേരണം’- ഒവൈസി പറഞ്ഞു.

രാജ്യത്തെ പല പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് സർക്കാർ ഏകീകൃത സിവില്‍ കോഡ് ചര്‍ച്ച ചെയ്യുന്നതെന്നും പൊതു തെരഞ്ഞെടുപ്പിന് അഞ്ചോ ആറോ മാസം മുമ്പ് ബിജെപി ഈ വിഷയം ഉന്നയിക്കുന്നത് 2024-ലെ തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നേട്ടം കൊയ്യുന്നതിനാണെന്നും ഒവൈസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button