NattuvarthaLatest NewsNewsIndia

കാർ ഷോപ്പിന്റെ ചില്ല് തകർത്ത് കയറി മോഷണം: രണ്ട് കാറുകളും രേഖകളും കവർന്നു

സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ. അബീബ് അഹ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്

മംഗളൂരു: ഉപയോഗിച്ച കാറുകൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാറുകളും അവയുടെ രേഖകളും കവർന്നു. സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ. അബീബ് അഹ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ ഉടമ വ്യാഴാഴ്ച സൂറത്ത്കൽ പൊലീസിൽ പരാതി നൽകി. ആറ് ലക്ഷം രൂപ, ഒമ്പത് ലക്ഷം രൂപ എന്നിങ്ങനെ വിലയുള്ള കാറുകളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു.

Read Also : ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ധൈര്യം കാണിക്കണം: വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍

സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മഴക്കോട്ടും ഹെൽമെറ്റും ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. മോഷ്ടിച്ച കാറുകളുടെ രേഖകൾ സ്ഥാപനത്തിന്റെ ഓഫീസിൽ കയറി മേശയിൽ നിന്ന് പരതിയെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button