Latest NewsKeralaNews

കുടുംബ വഴക്ക്: മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടി

തൃശൂർ: മദ്യപിച്ചെത്തിയ പിതാവ് 12 വയസുകാരനായ മകനെ വെട്ടി പരിക്കേൽപ്പിച്ചു. തൃശൂർ പനമ്പിള്ളിയിലാണ് സംഭവം. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വാനത്ത് വീട്ടിൽ പ്രഭാതാണ് മകൻ ആനന്ദ കൃഷ്ണനെ വെട്ടി പരിക്കേൽപ്പിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് അക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

Read Also: അനിയ​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം യുവാവ് ജീവനൊടുക്കി

പ്രതിയെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തെങ്ങുകയറ്റ തൊഴിലാളിയാണ് പ്രഭാത്. ഇയാൾ പതിവായി മദ്യപിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ മകന് നേരെ ആക്രമണം നടത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന.

Read Also: ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31 ന് ശേഷം നീട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button