Latest NewsNewsMobile PhoneTechnology

സാംസംഗിന്റെ ഈ ഹാൻഡ്സെറ്റിന് ഇനി മുതൽ ഇന്ത്യൻ വിപണിയിൽ വില കുറയും, കൂടുതൽ വിവരങ്ങൾ അറിയാം

ഡീപ് ഓഷൻ ബ്ലൂ, മിസ്റ്റിക് ഗ്രീൻ, എമറാൾഡ് ബ്രൗൺ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ സാംസംഗ് ഗാലക്സി എം34 5ജി ലഭ്യമാണ്

സാംസംഗിന്റെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നായ സാംസംഗ് ഗാലക്സി എം33 5ജിക്ക് ഇന്ത്യൻ വിപണിയിൽ വില കുറച്ചു. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഗാലക്സി എം33 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത്. നിലവിൽ, ഒരു സ്റ്റോറേജ് വേരിയന്റിന് മാത്രമാണ് വില കുറച്ചിരിക്കുന്നത്. അടുത്തിടെ സാംസംഗ് ഗാലക്സി എം34 5ജി ഹാൻഡ്സെറ്റ് കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാംസഗ് ഗാലക്സി എം34 5ജിയുടെ വില വെട്ടിച്ചുരുക്കൽ.

സാംസംഗ് ഗാലക്സി എം34 5ജി സ്മാർട്ട്ഫോൺ 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. ഇവയിൽ 8 ജിബി റാമുള്ള വേരിയന്റിന്റെ മാത്രമാണ് വില കുറച്ചത്. ലോഞ്ച് ചെയ്യുന്ന സമയത്ത് 20,499 രൂപയായിരുന്നു ഈ സ്മാർട്ട്ഫോണിന്റെ വില. എന്നാൽ, ഇത്തവണ 2000 രൂപ കുറച്ചതോടെ 18,499 രൂപയ്ക്ക് സാംസംഗ് ഗാലക്സി എം34 5ജി സ്വന്തമാക്കാനാകും.

Also Read: സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി: 2,000 കോടി കടമെടുക്കും

ഡീപ് ഓഷൻ ബ്ലൂ, മിസ്റ്റിക് ഗ്രീൻ, എമറാൾഡ് ബ്രൗൺ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ സാംസംഗ് ഗാലക്സി എം34 5ജി ലഭ്യമാണ്. അതേസമയം, ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ഈ ഹാൻഡ്സെറ്റ് വാങ്ങുമ്പോൾ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 1,000 രൂപ വരെ ഡിസ്കൗണ്ട് നേടാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button