News

‘ഇവനൊക്കെ ഒരു മനുഷ്യൻ ആണോ? സ്വന്തം അച്ഛനെ കുറിച്ച് പോലും അത്രക്കും പുച്ഛത്തോടെ അല്ലേ അയാൾ പറയുന്നത്?’: ആർ.ജെ വൈശാഖ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. ഇപ്പോഴിതാ, വിനായകനെ വിമർശിച്ച് ആർ.ജെ വൈശാഖ് രംഗത്ത്.

‘നടൻ വിനായകന്റെ വീഡിയോ കണ്ടു. ഇവനൊക്കെ ഒരു മനുഷ്യൻ ആണോ? ഇനി അയാൾക്ക് എത്ര എതിർപ്പുള്ള വ്യക്തി ആണ് ഉമ്മൻ ചാണ്ടി എങ്കിൽ കൂടി ആ വ്യക്തി മരിച്ചു പോയി എന്ന് പോലും ചിന്തിക്കാൻ ഉള്ള ബുദ്ധി ഇല്ലേ ഇവനൊന്നും? അതെങ്ങനാ സ്വന്തം അച്ഛനെ കുറിച്ച് പോലും അത്രക്കും പുച്ഛത്തോടെ അല്ലേ അയാൾ അതിൽ പറയുന്നത്. ഒരൽപ്പം മനുഷ്യത്വം കാണിക്കാൻ ഉള്ള ബോധം അയാൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു. ഇവനെയൊക്കെ സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ’, വൈശാഖ് ഫേസ്‌ബുക്കിൽ കുറിച്ചു.

‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button