Latest NewsNewsIndia

ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ ആ‌ർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ ആ‌ർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം.

വാരാണസി ജില്ലാ കോടതിയാണ് നിര്‍ദേശം നൽകിയത്. ശിവലിം​ഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുള്ള ഭാ​ഗങ്ങളിൽ സർവേ നടത്താനാണ് നിർദേശം.

ജലസംഭരണി ഉൾപ്പെടുന്ന ഭാ​ഗങ്ങൾ നേരത്തെ സുപ്രീം കോടതി നിർദേശപ്രകാരം സീൽ ചെയ്തിരുന്നു. മസ്ജിദിൽ ആരാധന നടത്താൻ അനുമതി തേടി നാല് വനിതകളാണ് ആദ്യം കോടതിയെ സമീപിച്ചത്. രാവിലെ 8 മുതൽ 12 മണിവരെ സർവേ നടത്താനാണ് കോടതി അനുവാദം നൽകിയത്. മസ്ജിദിൽ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ ഉണ്ടാക്കാൻ പാടില്ല. ഈ സമയത്ത് പ്രാർത്ഥനകൾ മുടങ്ങാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button