KeralaLatest News

ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണം – ഹിന്ദു ഐക്യവേദി

കോഴിക്കോട്: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്. കേരളത്തിലെ ഭരണഘടനാ പദവിയായ നിയമസഭാ സ്പീക്കറായിരിക്കെ ഷംസീർ നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു.

‘ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണെന്ന് പറയുന്നത് ഷംസീറിന്റെ അജ്ഞതയുടെ തെളിവാണ്. മറ്റു മതവിഭാഗങ്ങളുടെ ആരാധന സംവിധാനത്തെ ബഹുമാനിക്കാനും പുകഴ്ത്താനും അറിയുന്ന ഷംസീറിന് ഹിന്ദു സംവിധാനങ്ങളോടുള്ള മനോഭാവം , നിയമസഭ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്തതാണ്

ക്ഷേത്ര ദർശനം നടത്തുന്ന സ്ത്രീകളെ അപമാനിച്ച ശ്രീമതി ടീച്ചറും, അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും പരിഹസിച്ച എം. സ്വരാജും നേരത്തെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചിരുന്നു.’

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതൽ തന്നെ ഹിന്ദു വിശ്വാസ പ്രമാണങ്ങളെയും ക്ഷേത്ര ആരാധനാ സംവിധാനത്തെയും അവഹേളിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് , അതെല്ലാം അതിജീവിച്ചു തന്നെയാണ് കേരളത്തിൽ ഹിന്ദു സമൂഹം മുന്നോട്ടുവന്നതെന്ന് ഷംസീറും മാർക്സിസ്റ്റ് പാർട്ടിയും ഓർക്കുന്നത് നല്ലതാണെന്നും കെ ഷൈനു ഓർമ്മിപ്പിച്ചു.

എല്ലാ ഹിന്ദു വിശ്വാസികളും എ.എൻ ഷംസീറിന്റെ ഈ നീച പ്രവർത്തിക്കെതിരെ ശക്തമായി പ്രതികരിക്കുവാൻ രംഗത്തുവരണമെന്ന് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയുകയാണെന്നും കെ. ഷൈനു പറഞ്ഞു

കെ. ഷൈനു
സംസ്ഥാന ജന: സെക്രട്ടറി
ഹിന്ദു ഐക്യവേദി

shortlink

Related Articles

Post Your Comments

Related Articles


Back to top button