Latest NewsNewsBusiness

ചൈനീസ് കമ്പനി ബിവൈഡിക്ക് തിരിച്ചടി! ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാന്റിന് കേന്ദ്രത്തിന്റെ അനുമതിയില്ല, കാരണം ഇതാണ്

ചൈനയിൽ നിന്നുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി

രാജ്യത്ത് ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള ചൈനീസ് വാഹന, ബാറ്ററി നിർമ്മാണ കമ്പനിയായ ബിവൈഡിയുടെ അപേക്ഷയ്ക്ക് കേന്ദ്രസർക്കാറിന്റെ ചുവപ്പ് കൊടി. ബിവൈഡി മോട്ടോഴ്സിന്റെ ഒരു ബില്യൺ ഡോളറിന്റെ പ്രൊപ്പോസലാണ് കേന്ദ്രം നിരസിച്ചത്. ചൈനീസ് നിക്ഷേപവുമായി ബന്ധപ്പെട്ട് സുരക്ഷാ സംബന്ധമായ ആശങ്കകളാണ് അപേക്ഷ നിരസിച്ചതിന് പിന്നിലെ കാരണമെന്നാണ് സൂചന. അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപത്തിന് 2020 ഏപ്രിൽ മുതൽ മുൻകൂർ അനുമതി നേടണമെന്ന് കേന്ദ്രസർക്കാർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയിൽ നിന്നുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ജൂലൈ ആദ്യ വാരമാണ് ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർസുമായി കൈകോർത്ത് ബിവൈഡി വ്യവസായ വാണിജ്യകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. ഇന്ത്യയിൽ പ്ലാന്റ് തുറക്കുന്നതോടെ പ്രതിവർഷം 10,000 മുതൽ 15,000 വൈദ്യുത കാറുകൾ നിർമ്മിക്കാനായിരുന്നു സംയുക്ത സംരംഭത്തിന്റെ പദ്ധതി. വിൽപ്പനയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ബിവൈഡി.

Also Read: കൈക്കൂലി കേസ്: മുൻ സബ് ഇൻസ്പെക്ടർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button