Latest NewsIndia

ഏറ്റവും കൂടുതൽ സ്ത്രീപീഡനം രാജസ്ഥാനിൽ, ബംഗാളിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തി, പ്രതിപക്ഷം എന്തു ചെയ്തു? ബിജെപി

മണിപ്പൂർ സംഭവത്തിനു പിന്നാലെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കോൺഗ്രസ്, തൃണമൂൽ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സ്വന്തം സർക്കാരിനെ വിമർശിച്ച സഹമന്ത്രി രാജേന്ദ്ര ഗുധയെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പുറത്താക്കി. ആ മന്ത്രി ചെയ്ത തെറ്റ് തന്റെ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ നടപടിയില്ല എന്ന് പറഞ്ഞതിനാണ്‌. ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽവാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ആണ്‌ വിമർശം നടത്തിയത്.

രാജസ്ഥാൻ, ബിഹാർ, എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കേസുകൾ അക്കമിട്ട് ബിജെ പി നിരത്തി.രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു, പല സംസ്ഥാനങ്ങളിലും ഇതിനെതിരെ നടപടിയുണ്ടായില്ല. ബെഗുസാരായിയിൽ നടന്നത് നമ്മുടെ മുന്നിലുണ്ട്, എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്തെത്തി. വർഷത്തിനിടെ 1.09 ലക്ഷം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളാണ് നടന്നത്. പശ്ചിമ ബംഗാളിൽ സ്ത്രീകളേ മാനഭഗപ്പെടുത്തി പൊതു സ്ഥലത്ത് നടത്തി. എന്തുകൊണ്ട് പ്രതിപക്ഷം അവിടെ ഒരക്ഷരം മിണ്ടിയില്ല.

പീഡിപ്പിക്കപ്പെട്ട സ്ത്രീകൾക്കായി ശബ്ദിച്ച രാജസ്ഥാനിലെ ഒരു മന്ത്രി രാജേന്ദ്ര ഗുധയെ പുറത്താക്കിയ സംഭവത്തിൽ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിർദ്ദേശപ്രകാരം ആയിരുന്നില്ലേ? മുഖ്യമന്ത്രി അശോക് ഗെലോട്ട് സംസ്ഥാനത്തെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചതിന് മന്ത്രിയെ പുറത്താക്കിയില്ലേ. ഇത്ര വലിയ അപമാനം ഉണ്ടോ?.

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാളിൽ എന്താണ് നടക്കുന്നത്? കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാൾഡയിൽ രണ്ട് ആദിവാസി സ്ത്രീകളെ “നഗ്നരാക്കി പീഡിപ്പിക്കുകയും ദയയില്ലാതെ മർദ്ദിക്കുകയും ചെയ്തു.പോലീസ് “മൂക കാഴ്ചക്കാരായി” തുടർന്നു. ബിജെപിയുടെ ഐടി വകുപ്പ് തലവൻ അമിത് മാളവ്യ ഇന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു ഇക്കാര്യം. ഇതിൽ എന്താണ്‌ പ്രതിപക്ഷ നിലപാടും മൗനവും എന്തുകോണ്ട്?

മാൾഡയിലെ ബമംഗോള പോലീസ് സ്റ്റേഷനിലെ പകുവാ ഹാട്ടിൽ ആഴ്ചതോറുമുള്ള മാർക്കറ്റിൽ ജൂലൈ 19 ന് നടന്ന സംഭവമാണ്. ‘പശ്ചിമ ബംഗാളിൽ ഭീകരത തുടരുകയാണ്. രണ്ട് ആദിവാസി സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിക്കുകയും ദയയില്ലാതെ മർദിക്കുകയും ചെയ്തിട്ട് എന്ത് നടപടി എടുത്തു. ആ സ്ത്രീകൾ നാടുവിട്ട് ഓടിപോയി.ജൂലൈ 19 ന് രാവിലെയാണ് ഭയാനകമായ സംഭവം നടന്നത്. സ്ത്രീകൾ സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ട സമുദായത്തിൽ പെട്ടവരായിരുന്നു, അവരുടെ രക്തത്തിനായി ഒരു ഭ്രാന്തമായ ജനക്കൂട്ടം ആർത്തിരമ്പിയില്ലേ’ എന്നും പാർട്ടിയുടെ പശ്ചിമ ബംഗാളിന്റെ ബിജെപി ചുമതലയുള്ള മാളവ്യ ചോദിച്ചു.

അതേസമയം ആ സ്ത്രീകൾ മോഷണം നടത്തിയത് കൊണ്ടാണ് ജനക്കൂട്ടം അങ്ങനെ ചെയ്തതെന്നാണ് മമതയുടെ വിചിത്ര വാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button