Latest NewsUAEGulf

അബുദാബിയിലെ ഹൈന്ദവ ക്ഷേത്ര ഉദ്ഘാടന തിയതി പ്രഖ്യാപിച്ച് ക്ഷേത്രം അധികൃതര്‍

അബുദാബി: അബുദാബിയിലെ പരമ്പരാഗത ഹിന്ദു ക്ഷേത്രം 2024 ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. ബാപ്സ് ക്ഷേത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍
പുരോഗമിക്കുകയാണ്. അബു മിറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 18 മുതല്‍ ക്ഷേത്രം പെതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ കലയും മൂല്യങ്ങളും സംസ്‌കാരവും യുഎഇ ജനത അനുഭവിക്കാന്‍ പോകുന്നത് ഈ ക്ഷേത്രത്തിലൂടെയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read Also: ‘ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ല, ഓണക്കാലത്ത് ചെലവുകൾക്കായി കടമെടുക്കേണ്ടിവരും’: കെഎൻ ബാലഗോപാൽ

55,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്. വാസ്തുവിദ്യയും കൊത്തുപണികളും കൊണ്ട് നിറഞ്ഞതാണ് ഈ ശിലാക്ഷേത്രം. ലൈബ്രറി, ക്ലാസ് മുറി, പ്രാര്‍ത്ഥനാ ഹാള്‍, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങിയവയും കോമ്പൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്. 2018 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാക്ഷേത്രത്തിന്റെ മാതൃക അനാച്ഛാദനം ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button