Latest NewsKeralaNews

ഉമ്മൻചാണ്ടിയെ സമൂഹ മാദ്ധ്യമത്തിൽ അപമാനിച്ചു: മന്ത്രി പി രാജീവിന്റെ സ്റ്റാഫിനെതിരെ പരാതി

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹ മാദ്ധ്യമത്തിൽ അപമാനിച്ചതായി പരാതി. മന്ത്രി പി രാജീവിന്റെ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണന് എതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. യൂത്ത് കോൺഗ്രസ് ആണ് പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്.

Read Also: കോൺഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകൻ: ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസിന്റെ തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

അര നൂറ്റാണ്ട് എത്തുന്ന തന്റെ ജീവിതത്തിൽ ഞാൻ സമ്പാദിച്ചതെല്ലാം ഉമ്മൻചാണ്ടിയോടുള്ള വെറുപ്പാണെന്ന വരിയിലാണ് സേതുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിന്റോ ജോൺ ആണ് പരാതി നൽകിയത്.

അതേസമയം, നേരത്തേയും ഉമ്മൻചാണ്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുത്തിരുന്നു. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Read Also: സ്‌നേഹത്തിന് മുന്നില്‍ രാഷ്ട്രീയ മല്‍സരം ഒഴിവാക്കണം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് വിഎം സുധീരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button