KeralaLatest NewsNews

പുതുപ്പള്ളി തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കോൺഗ്രസ് അദ്ധ്യക്ഷൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: തൃശൂരില്‍ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ പേരമകന്‍ അഖ്മല്‍ മയക്കുമരുന്നിന് അടിമ

മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. സ്ഥാനാർത്ഥിയെ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും അതിന് കോൺഗ്രസിനെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.

സംസ്ഥാനത്ത് രൂക്ഷമായ ധന പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. സർക്കാർ എല്ലാം മറച്ച് വയ്ക്കുകയാണ്. നികുതി വെട്ടിപ്പ് തടയാൻ പോലും സംവിധാനമില്ല. ആയിരക്കണക്കിന് കോടിയുടെ നികുതി വെട്ടിപ്പാണ് നടക്കുന്നത്. ഓണക്കാലത്ത് സപ്ലൈക്കോ ഇടപെടലുണ്ടാകുമോ എന്ന് പോലും സംശയമാണ്. ഈ സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് തീപിടിച്ച വിലയായിരിക്കും.വിലക്കയറ്റത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ യുഡിഎഫ് ശക്തമായ സമരം നടത്തുമെന്ന് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.

Read Also: പള്ളി പുതുക്കി പണിതതിനെ ചൊല്ലി തർക്കം: ചെങ്ങന്നൂരിൽ ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button