Latest NewsNewsInternational

കാനഡയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ക്രൂരമായി കൊല്ലപ്പെട്ടു

മിസിസാഗ: കാനഡയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ക്രൂരമായി കൊല്ലപ്പെട്ടു. ജൂലൈ 9ന് പുലര്‍ച്ചെ മിസിസാഗയിലെ ബ്രിട്ടാനിയ- ക്രെഡിറ്റ് വ്യൂ റോഡിൽ വെച്ച് നടന്ന സംഭവത്തിൽ, ഫുഡ് ഡെലിവറി പാര്‍ട്ണറായി ജോലി ചെയ്തിരുന്ന ഗുര്‍വിന്ദര്‍ നാഥാണ് മരിച്ചത്. പിസ വിതരണം ചെയ്യുന്നതിനിടെ ഗുര്‍വിന്ദറിനെ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്, അക്രമികൾ ഇയാളുടെ കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുര്‍വിന്ദറിനെ സ്ഥലത്തുണ്ടായിരുന്നവര്‍ ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും ജൂലൈ 14ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സിദ്ധാര്‍ത്ഥ നാഥ് അനുശോചനം രേഖപ്പെടുത്തി. ഇത് ഹൃദയഭേദകമായ നഷ്ടമാണെന്നും യുവാവിന്റെ കുടുംബവുമായി കോണ്‍സുലേറ്റ് ജനറല്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക ബന്ധത്തിനിടെ ഭഗവത്ഗീത വായിക്കുന്നു: ഓപ്പൺഹെയ്മറിലെ രംഗം നീക്കം ചെയ്യണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

സംഭവത്തില്‍ ഒന്നിലധികം പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. വിദ്യാര്‍ത്ഥിയെ കുടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയത്. ഇവര്‍ പിസ ഓര്‍ഡര്‍ നല്‍കിയതിന്റെ കോള്‍ റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്’, പീല്‍ റീജിയണല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഫില്‍ കിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button