KeralaLatest NewsNews

അയൽവാസിയായ ഒമ്പതു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം: 47കാരന് തടവും പിഴയും ശിക്ഷ

ചേർത്തല: അയൽവാസിയായ ഒമ്പതു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ 47 വയസുകാരനു തടവും പിഴയും വിധിച്ച് കോടതി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കണിയാം വെളിവീട്ടിൽ പ്രമീഷ് (അമ്പിളിക്കുട്ടൻ-47)-നെയാണ് ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി മൂന്നു വർഷം തടവിനും 25000 പിഴയും വിധിച്ചത്.

വീട്ടിൽ അച്ഛനും അമ്മയും പുറത്തു പോയ സമയം വീടിനടുത്ത് കളിച്ച് കൊണ്ടിരുന്ന പെൺകുട്ടിക്കു നേരേ അതിക്രമം നടത്തിയതിനായിരുന്നു കേസ്.

എസ്ഐമാരായ അമൃത് രംഗൻ, ജിജിൻ ജോസഫ്, സിപിഒ ആശ, പ്രിയ എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ടി. ബീന ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button