Latest NewsKeralaNews

നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു: നാടോടികൾ അറസ്റ്റിൽ

തിരുവനന്തപുരം: നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത നാടോടികൾ അറസ്റ്റിൽ. തമിഴ്‌നാട് വടശ്ശേരി പോലീസ് സ്റ്റേഷൻ Cr. 93/2023 , U/s 363 IPC കേസിലെ പ്രതികളെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. നാഗർകോവിലിൽ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ഓടിയ കേസിലെ പ്രതികളായ നാടോടികളാണ് ചിറയിൻകീഴ് നിന്നും അറസ്റ്റിലായത്. പ്രതികൾ കുഞ്ഞുമായി കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരം തമിഴ്‌നാട് പോലീസ് കൈമാറിയ ഉടൻ കേരള പോലീസ് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

Read Also: ഗ്യാൻവ്യാപി മസ്ജിദ് സർവേ: അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് 3 ന് വിധി പറയും, സർവേ സ്റ്റേ ചെയ്തു

പോലീസ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഇക്കാര്യം ഷെയർ ചെയ്തിരുന്നു. സ്വകാര്യ യാത്രക്കായി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയ കഠിനംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജ്യോതിഷ് ഇവരെ കണ്ടു സംശയം തോന്നി ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഉടൻ തന്നെ ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരാണ് കുട്ടിയെ തട്ടിയെടുത്തതെന്നത് വ്യക്തമായി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസിന് കൈമാറി.

Read Also: ഗുരുവായൂരപ്പന്റെ കളഭവും, മൂകാംബികയുടെ കുങ്കുമവും നെറ്റിയിൽ ഇടുമ്പോൾ അതൊരു ധൈര്യമാണ്; ചിത്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button