ThrissurKeralaNattuvarthaLatest NewsNews

പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം ​തു​റ​ന്നു: ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് സാ​ധാ​ര​ണ നി​ല​യി​ൽ

ഡാം തു​റ​ന്നെ​ങ്കി​ലും ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ ഉ​യ​ർ​ച്ച​യി​ല്ലാ​ത്ത​തി​നാ​ൽ ആ​ശ​ങ്ക​​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെന്ന് അധികൃതർ

ചാ​ല​ക്കു​ടി: പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം ​തു​റ​ന്നു. മ​ഴ കു​റ​ഞ്ഞ​തി​നാ​ൽ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​രു​ന്നു. ഡാം തു​റ​ന്നെ​ങ്കി​ലും ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ ഉ​യ​ർ​ച്ച​യി​ല്ലാ​ത്ത​തി​നാ​ൽ ആ​ശ​ങ്ക​​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെന്ന് അധികൃതർ പറഞ്ഞു.

Read Also : ‘മൂന്നാം മോദിസർക്കാർ ചെയ്യാൻ പോകുന്നത് പാർലമെന്റിൽ നിന്നു രാജ്യത്തോട് പറയാനുള്ള അവസരമാണ് പ്രതിപക്ഷം ഒരുക്കിക്കൊടുത്തത്’

ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് പെ​രി​ങ്ങ​ൽ​ക്കു​ത്തി​ലെ അ​ഞ്ച് ഷ​ട്ട​ർ വ​രെ തു​റ​ന്നി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ പെ​രി​ങ്ങ​ൽ​ക്കു​ത്ത് അ​തി​വേ​ഗം നി​റ​യു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ റെ​ഡ് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു.

രാ​വി​ലെ 11-ന് ​ശേ​ഷം ആ​ദ്യ​ത്തെ ര​ണ്ട് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. പി​ന്നീ​ട് മൂ​ന്ന് ഷ​ട്ട​റു​ക​ൾ കൂ​ടി ഉ​യ​ർ​ത്തി. പെ​രി​ങ്ങ​ൽ​ക്കു​ത്ത് തു​റ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​ന​മാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ പ​ര​മാ​വ​ധി 2.65 മീ​റ്റ​ർ വ​രെ​യാ​ണ് ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മ​ണി​യോ​ടെ 2.43 മീ​റ്റ​റി​ലേ​ക്ക് ജ​ല​നി​ര​പ്പ് താ​ഴു​ക​യാ​യി​രു​ന്നു. വൈ​കീ​ട്ട് മൂ​ന്ന് മ​ണി​യോ​ടെ 2.16 മീ​റ്റ​റി​ലേ​ക്ക് താ​ഴ്ന്ന ജ​ല​നി​ര​പ്പ് വൈ​കീ​ട്ട് ആ​റ് മ​ണി​യാ​യ​പ്പോ​ൾ വീ​ണ്ടും താ​ഴ്ന്ന് 1.975 മീ​റ്റ​റി​ലേ​ക്കെ​ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button