KeralaLatest NewsNews

മായം ചേർത്ത ശർക്കര വിറ്റു: കടയുടമയ്ക്ക് പിഴ

കോഴിക്കോട്: മായം ചേർത്ത ശർക്കര വിറ്റ കടയുടമയ്ക്ക് പിഴ ചുമത്തി കോടതി. താമരശേരി ചുങ്കത്താണ് സംഭവം. രണ്ട് ലക്ഷം രൂപ പിഴയും തടവുവാണ് കടയുടമയ്ക്ക് ലഭിച്ചത്. താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

Read Also: സേഫ് സിറ്റി പദ്ധതി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ യോഗി സർക്കാർ

അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി ഡൈ ചേർത്ത ശർക്കരയാണ് കടയുടമ വിറ്റത്. 2020 നവംബർ മാസമാണ് സ്ഥാപനത്തിൽ നിന്നും ശർക്കര പിടിച്ചെടുത്തത്. തുടർന്ന് ശർക്കര പരിശോധനയ്ക്ക് അയച്ചു. സാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഫുഡ് സേഫ്റ്റി വിഭാഗം ക്രിമിനൽ കേസ് ഫയൽ ചെയ്തത്.

Read Also: ഷംസീർ പറഞ്ഞതിൽ ഒരു തെറ്റുമില്ല: ഷംസീറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് മുസ്ലിമായത് കൊണ്ട്: ഇപി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button