Latest NewsNewsIndia

പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയിൽ

കൊൽക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയിൽ. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ ക്രിമിനലുകളുടെ വിഹാരരംഗമാക്കി പിണറായി വിജയൻ മാറ്റിയിരിക്കുകയാണ്: കെ സുധാകരൻ

ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെന്റിലേറ്റർ സഹായത്തോടെ അദ്ദേഹം ചികിത്സയിൽ കഴിയുകയാണ്. ഭട്ടാചാര്യക്ക് ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങൾ ഉണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം അറിയിച്ചു.

മുതിർന്ന സിപിഎം നേതാവായ ബുദ്ധദേബ് ഭട്ടാചാര്യ 2000 മുതൽ 2011 വരെ ഇടതുമുന്നണി സർക്കാരിനെ നയിച്ചിട്ടുണ്ട്. 2015 ലാണ് അദ്ദേഹം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങൾ ഒഴിഞ്ഞത്.

Read Also: ഡിജിറ്റൽ സയൻസ് പാർക്ക് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് ഒന്നിനു തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button