Latest NewsNewsInternational

പാകിസ്ഥാനെ വിറപ്പിച്ച് വന്‍ ബോംബ് സ്‌ഫോടനം, 35 പേര്‍ കൊല്ലപ്പെട്ടു: മരണസംഖ്യ ഉയരും

ഇസ്ലാമാബാദ്: പാകിസ്ഥാനെ നടുക്കി വമ്പന്‍ സ്‌ഫോടനം.  സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ എണ്‍പതിലേറേ പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബജൗറിയിലെ ഖാറിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഥലത്ത് ജെ യു ഐ എഫ് പാര്‍ട്ടിയുടെ യോഗത്തിനിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button