KeralaLatest NewsNews

ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ പങ്കെടുക്കണം: സുരാജ് വെഞ്ഞാറമൂടിനോട് നിർദ്ദേശം നൽകി എംവിഡി

കൊച്ചി: ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ പങ്കെടുക്കണമെന്ന് സുരാജ് വെഞ്ഞാറമൂടിന് നിർദ്ദേശം നൽകി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് നടപടി. വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും. എംവിഡി അറിയിച്ചു.

Read Also: എം.വി.ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ സദസ്സിലേക്ക് പാമ്പ്: ആളുകൾ വിരണ്ടോടി, പലരും കസേരയിൽനിന്നു മറിഞ്ഞുവീണു

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പൊലീസ് കേസെടുത്തത്. അപകടത്തെ തുടർന്ന് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Read Also: ലാലു പ്രസാദ് യാദവിന്റെയും, കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button