Latest NewsNewsLife StyleHealth & Fitness

അൾസറിന്റെ ലക്ഷണങ്ങളറിയാം

കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. പല കാരണങ്ങള്‍ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോള്‍ ദ്വാരം വലുതായി വരും.

Read Also : പഴക്കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴങ്ങൾ കവർന്നതായി പരാതി

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക…

1. അള്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന. വയറില്‍ കത്തുന്ന പോലെ വേദന വന്നാല്‍ ഒന്ന് സൂക്ഷിക്കുക.

2. ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത.

3. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.

4. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി കാണരുത്.

5. ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന.

6. മനംപുരട്ടല്‍, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ എന്നിവ ശ്രദ്ധിക്കണം.

7. മലബന്ധവും പെട്ടെന്നുള്ള വയറു വേദനയും ശ്രദ്ധിക്കുക.

8. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റില്‍ ബുദ്ധിമുട്ടും കാരണമാകാം.

9. അകാരണമായി ശരീരഭാരം കുറയുന്നതും സൂക്ഷിക്കുക.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍, ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button