Latest NewsNewsIndia

വാഗ്ദാനങ്ങള്‍ പാലിക്കാനാകുന്നില്ല : ചെരുപ്പ് കൊണ്ട് സ്വയം മുഖത്തടിച്ച്‌ നഗരസഭ കൗണ്‍സിലര്‍

ഉദ്യോഗസ്ഥർ വേർതിരിവ് കാണിക്കുന്നു

നരസിപട്ടണം: വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ധാനങ്ങള്‍ പാലിക്കാൻ കഴിയാത്തതിന്റെ വിഷമത്തിൽ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ച്‌ കൗണ്‍സിലര്‍. ആന്ധ്രാപ്രദേശിലെ നരസിപട്ടണം നഗരസഭയില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് സംഭവം.

നഗരസഭ ഉദ്യോഗസ്ഥര്‍ തന്റെ വാര്‍ഡിനോട് വിവേചനം കാണിക്കുന്നതിനാല്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാകുന്നില്ലെന്ന് പറഞ്ഞാണ് 20ാം വാര്‍ഡ് കൗണ്‍സിലര്‍ മുളപ്പര്‍ത്തി രാമരാജു തന്റെ ചെരുപ്പൂരി സ്വന്തം മുഖത്ത് ഇരുകവിളിലും മാറിമാറി അടിച്ചത്. അനകാപ്പള്ളി ജില്ലയിലെ നരസിപട്ടണം നഗരസഭയിലാണ് സംഭവം.

read also: സ്റ്റേഷനിൽ വിളിച്ച് വനിത പോലീസുകാരിയോട് അശ്ലീലം പറഞ്ഞു: യുവാവിന് ശിക്ഷ വിധിച്ച് കോടതി

‘പണമുണ്ടാക്കാനല്ല ഞാൻ രാഷ്ട്രീയത്തില്‍ വന്നത്. വാര്‍ഡിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിച്ച്‌ അവരെ സേവിക്കുക എന്നതാണ് എന്റെ ഏക ആഗ്രഹം. കുടിവെള്ളം, ഗ്രാമത്തിലേക്കുള്ള റോഡ്, തെരുവ് വിളക്കുകള്‍ തുടങ്ങി അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാനാകുമെന്ന് ഞാൻ കരുതി. വാര്‍ഡിലെ ഭൂരിഭാഗം ആളുകളും എല്ലാദിവസവും ജോലിചെയ്താണ് ജീവിക്കുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ എനിക്കറിയാം, അവരില്‍ ഒരാളാണ് ഞാനും. ഒരു ഓട്ടോ ഓടിച്ച്‌ ദിവസം 300 രൂപ സമ്പാദിച്ചാണ് ജീവിക്കുന്നത്. ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 31 മാസമായി ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ അത് നിറവേറ്റാൻ എനിക്ക് കഴിഞ്ഞിട്ടില്ല. 20-ാം വാര്‍ഡിനെ നഗരസഭാ ഉദ്യോഗസ്ഥര്‍ പാടേ അവഗണിക്കുകയാണ്’ -രാമരാജു മാധ്യമങ്ങളോട് പറഞ്ഞു.

ടിഡിപി പിന്തുണയോടെയാണ് രാമരാജു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button