KeralaLatest NewsNews

മഞ്ചേരിയിലെ ഭീകര പരിശീലന കേന്ദ്രമായ ഗ്രീന്‍ വാലി കണ്ടു കെട്ടി: സന്ദീപ് വാര്യര്‍

ഒരു പതിറ്റാണ്ടിലധികമായി കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നഴ്‌സറി ആയിരുന്ന മഞ്ചേരി ഗ്രീന്‍ വാലി പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വേണ്ടിവന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍

പാലക്കാട്: ഒരു പതിറ്റാണ്ടിലധികമായി കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നഴ്‌സറി ആയിരുന്ന മഞ്ചേരി ഗ്രീന്‍ വാലി പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വേണ്ടിവന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. യുഡിഎഫോ എല്‍ഡിഎഫോ ഭരിക്കുമ്പോള്‍ ഇതു തടയാനുള്ള ഒരു നീക്കവും കേരളത്തില്‍ നടന്നില്ലെന്ന് മാത്രമല്ല, അവര്‍ക്കു വേണ്ട എല്ലാ പ്രോത്സാഹനവും നല്‍കി വരികയും ചെയ്തു. ഇതോടെ, പരസ്യമായി കൊലവിളിക്കാനും കൊലപ്പെടുത്താനും ന്യായീകരിക്കാനും പിഎഫ്‌ഐക്ക് ധൈര്യം കിട്ടി. എന്നാല്‍ കേരളവും ഇന്ത്യയിലാണെന്ന കാര്യം ഇതിനിടെ അവര്‍ മറന്നു പോയിരുന്നു. ഒറ്റയടിക്ക് പിഎഫ്‌ഐയുടെ കഥ നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിച്ചു. കേരളത്തിലെ ഭീകര പരിശീലന കേന്ദ്രമായ ഗ്രീന്‍ വാലിയും കണ്ടു കെട്ടി. സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: സ്കൂൾ സെക്യൂരിറ്റി പിടിയിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഗ്രീന്‍വാലി ഭീകര പരിശീലന കേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി. ഒരു പതിറ്റാണ്ടിലധികമായി കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നഴ്‌സറി ആയിരുന്നു മഞ്ചേരി ഗ്രീന്‍ വാലി . യുഡിഎഫോ എല്‍ഡിഎഫോ ഭരിക്കുമ്പോള്‍ ഇതു തടയാനുള്ള ഒരു നീക്കവും നടന്നില്ല. മറിച്ച് എല്ലാ പ്രോത്സാഹനവും നല്‍കി. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കൊന്നു തള്ളിയവരില്‍ എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ടവരുമുണ്ട്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരുമുണ്ട്. എന്നിട്ടും രാജ്യത്തിന് ഭീഷണിയായ, ശത്രു രാജ്യങ്ങള്‍ക്കായി കങ്കാണിപ്പണിയെടുത്ത പോപ്പുലര്‍ ഫ്രണ്ടിനെ ഇടതും വലതും സഹായിച്ചു, അവരെ തൊട്ടില്ല. പിഎഫ്‌ഐ നരേറ്റീവുകള്‍ സമൂഹ മധ്യത്തില്‍ പ്രചരിപ്പിക്കാന്‍ മലയാളത്തിലെ മാധ്യമ സാംസ്‌കാരിക പ്രവര്‍ത്തകരെ അവര്‍ വിലയ്‌ക്കെടുത്തു . പരസ്യമായി കൊലവിളിക്കാനും കൊലപ്പെടുത്താനും ന്യായീകരിക്കാനും പിഎഫ്‌ഐക്ക് ധൈര്യം കിട്ടി’.

‘എന്നാല്‍, കേരളവും ഇന്ത്യയിലാണെന്ന കാര്യം ഇതിനിടെ അവര്‍ മറന്നു പോയിരുന്നു . ഒറ്റയടിക്ക് പിഎഫ്‌ഐയുടെ കഥ നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിച്ചു. കേരളത്തിലെ ഭീകര പരിശീലന കേന്ദ്രമായ ഗ്രീന്‍ വാലിയും എന്‍ഐഎ കണ്ടു കെട്ടി. ഇതിനാണ് 56 ഇഞ്ച് നെഞ്ചളവ് എന്ന് പറയുന്നത്’,

 

shortlink

Related Articles

Post Your Comments

Related Articles


Back to top button