AlappuzhaLatest NewsKeralaNattuvarthaNews

ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർത്ഥിനികളെ ശല്യം ചെയ്തു: യുവാവ് അറസ്റ്റിൽ

ചെന്നിത്തല തൃപ്പെരുംന്തുറ, പടിഞ്ഞാറ്റുംമുറി തെങ്ങുംതോപ്പിൽ ടോണി എസ്. മാത്യുവിനെ(25) ആണ് അറസ്റ്റ് ചെയ്തത്

മാന്നാർ: ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയിൽ. ചെന്നിത്തല തൃപ്പെരുംന്തുറ, പടിഞ്ഞാറ്റുംമുറി തെങ്ങുംതോപ്പിൽ ടോണി എസ്. മാത്യുവിനെ(25) ആണ് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : വായ്പാ കുടിശികയുടെ പേരില്‍ പൊന്നാനിയില്‍ പട്ടിക ജാതി കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു

ചെന്നിത്തലയിലെ ട്യൂഷൻ സെന്ററിൽ നിന്ന് സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തിയ പ്രതി കണ്ണ് കൊണ്ടും കൈ കൊണ്ടും ആംഗ്യം കാണിച്ച് ശല്യം ചെയ്യുകയായിരുന്നു. ഇതേ തുടർന്ന്, സൈക്കിൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥിനികളെ പ്രതി പിന്നാലെ ചെന്ന് ഭയപ്പെടുത്തി. ഈ സമയം പ്രതി വന്ന ബൈക്കിന്റെ നമ്പർ കുട്ടികളെഴുതി എടുത്തു. തുടർന്ന്, മാതാപിതാക്കൾ ബൈക്കിന്റെ നമ്പർ ഉൾപ്പെടെ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐ സി.എസ്. അഭിരാം, ഗ്രേഡ് എസ്.ഐ വിജയകുമാർ, എ.എസ്.ഐ മധുസൂദനൻ, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, അൻസാർ, നിസാം എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button