Latest NewsNewsIndia

വികസനത്തിന് വെല്ലുവിളിയായി നില്‍ക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാകും: മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടിയില്‍ പ്രതികരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുള്‍ഡോസര്‍ എന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്റെ ആധുനിക ഉപകരണമായാണ് കാണാന്‍ കഴിയുകയെന്ന് അദ്ദേഹം പ്രതികരിച്ചു.

Read Also: കേരള സ്റ്റാർട്ടപ്പ് മിഷൻ: ആസ്ഥാന മന്ദിര ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

വികസനത്തിന് വെല്ലുവിളിയായി നില്‍ക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാവുമെന്ന മുന്നറിയിപ്പും തിങ്കളാഴ്ച യോഗി ആദിത്യനാഥിന്റെ പ്രതികരണത്തിലുണ്ട്. ബുള്‍ഡോസര്‍ എന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്റെ ആധുനിക ഉപകരണമായാണ് കാണാന്‍ കഴിയുകയെന്നാണ് എഎന്‍ഐയോട് നടത്തിയ അഭിമുഖത്തില്‍ യോഗി അദിത്യനാഥ് പ്രതികരിക്കുന്നത്.

മുന്‍പുള്ള സര്‍ക്കാരുകള്‍ മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാടുകള് എടുത്തിരുന്നില്ലെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിന്റെ സ്വത്ത് അധികൃതമായി കയ്യേറുന്നവരെ ആരാധിക്കുകയാണോ ചെയ്യേണ്ടതെന്നും അതിനാലാണ് ബുള്‍ഡോസര്‍ നടപടി സ്വീകരിച്ചതെന്നും യോഗി ആദിത്യനാഥ് പറയുന്നു. ഉത്തര്‍ പ്രദേശിലെ ജനങ്ങളും ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരെ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറയുന്നു.

ന്യൂന പക്ഷ വിഭാഗങ്ങളെ ക്രിമിനലുകളെന്ന നിലയില്‍ കണ്ട് നടപടി സ്വീകരിക്കുന്നുവെന്ന ആരോപണം യോഗി ആദിത്യനാഥ് തള്ളി. അനീതി നേരിടുന്നതായി തന്നോട് പരാതി പറയാന്‍ ആര്‍ക്കും അവസരമുണ്ട്. എന്നിട്ടും പരിഹാരം കാണുന്നില്ലെന്ന് തോന്നുന്നവര്‍ക്ക് കോടതിയുടെ സഹായം തേടുന്നതില്‍ തടസമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

നിയമത്തിന് മുന്നില്‍ എല്ലാവരും ജാതി മത വ്യത്യാസമില്ലാതെ തുല്യരാണ്. രാജ്യം ഭരണഘടനയെ അനുസരിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അല്ലാതെ ഒരു മതത്തിന്റെ അഭിപ്രായത്തിലുള്ള ഏകാധിപത്യമുണ്ടാവില്ലെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button