Latest NewsNewsBusiness

നിത്യോപയോഗ സാധനങ്ങൾ ഇനി വീട്ടിൽ എത്തും, ടാറ്റയുടെ ബിഗ്ബാസ്കറ്റ് സംവിധാനം കേരളത്തിലെ ഈ നഗരങ്ങളിലും ലഭ്യം

5,000-ലധികം വരുന്ന ഉൽപ്പന്നങ്ങൾ 6 ശതമാനം കിഴിവോടെ വാങ്ങാൻ സാധിക്കുന്നതാണ്

കുറഞ്ഞ കാലയളവ് കൊണ്ട് അതിവേഗം ജനപ്രീതി നേടിയെടുത്ത ടാറ്റ സംരംഭമായ ബിഗ്ബാസ്ക്കറ്റ് കേരളത്തിലും പ്രവർത്തനമാരംഭിച്ചു. നിലവിൽ, തിരുവനന്തപുരം, കോഴിക്കോട് എന്നീ രണ്ട് നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ബിഗ്ബാസ്ക്കറ്റ് സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് 30,000ത്തിലധികം വരുന്ന നിത്യോപയോഗ സാധനങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും. അരി, പരിപ്പുവർഗ്ഗങ്ങൾ, എണ്ണകൾ, മസാലകൾ, പേഴ്സണൽ ഹൈജീൻ ഉൽപ്പന്നങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളും ബിഗ്ബാസ്കറ്റിലൂടെ ലഭ്യമാണ്.

5,000-ലധികം വരുന്ന ഉൽപ്പന്നങ്ങൾ 6 ശതമാനം കിഴിവോടെ വാങ്ങാൻ സാധിക്കുന്നതാണ്. കൂടാതെ, ആദ്യ ഓർഡറിന് 200 രൂപയുടെ പ്രത്യേക ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അതിവേഗത്തിലുള്ള ഡെലിവറി സേവനവും, റിട്ടേൺ നയവുമാണ് ബിഗ്ബാസ്ക്കറ്റ് ഷോപ്പിംഗിന്റെ പ്രധാന പ്രത്യേകത. ഇന്ത്യയിലെ 400 ഓളം നഗരങ്ങളിൽ ബിഗ്ബാസ്ക്കറ്റിന്റെ സേവനം ലഭ്യമാണ്. മാസംതോറും 1.5 കോടി ഉപഭോക്താക്കൾക്ക് സേവനം എത്തിക്കുന്ന കമ്പനിയുടെ വരുമാനം 120 കോടി ഡോളറാണ്.

Also Read: ‘നിമിഷനേരം കൊണ്ട് അയാൾ എന്റെ അനിയന്റെ കഴുത്തറുത്തു’: ആക്രമണത്തിൽ കൊല്ലപ്പെട്ട ബജ്‌റംഗ്ദൾ പ്രവർത്തകൻ അഭിഷേകിന്റെ സഹോദരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button