Latest NewsKeralaNews

‘പ്രതിഷേധം സിപിഎമ്മിനെ ഭയപ്പെടുത്തിയിരിക്കുന്നു, മാപ്പ് പറയാതെ ഒന്നും അവസാനിക്കില്ല’: സന്ദീപ് വാര്യർ

തിരുവനന്തപുരം: ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന എം.വി ഗോവിന്ദന്റെ പരാമർശത്തിൽ പരിഹാസവുമായി സന്ദീപ് ജി വാര്യർ. ഷംസീർ മാപ്പ് പറയാത്തിടത്തോളം ഈ പ്രശ്നം അവസാനിക്കില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഹിന്ദു വിശ്വാസികൾക്കിടയിൽ രാഷ്ട്രീയഭേദമന്യേ ഉയർന്ന പ്രതിഷേധം സിപിഎമ്മിനെ ഭയപ്പെടുത്തിയിരിക്കുന്നുവെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു യുവതയുടെ ശക്തി തെരുവിൽ കാണിച്ച് തരാമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചത് എന്നാണ് എം.വി. ഗോവിന്ദന്‍ ഇന്ന് വിശദീകരണം നൽകിയത്. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ളതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ‘ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല. അല്ലാഹു വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ പ്രമാണത്തിൻ്റെ ഭാഗമല്ലേ. ഗണപതിയും അങ്ങനെ തന്നെ. പിന്നെ അത് മിത്താണെന്ന് എങ്ങനെ പറയാൻ സാധിക്കും. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഷംസീറും പറഞ്ഞില്ല’, എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഗോവിന്ദന് മറുപടിയായി സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ:

ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നാണ് എംവി ഗോവിന്ദൻ ഇപ്പോൾ പറയുന്നത് . അതായത് ഹിന്ദു വിശ്വാസികൾക്കിടയിൽ രാഷ്ട്രീയഭേദമന്യേ ഉയർന്ന പ്രതിഷേധം സിപിഎമ്മിനെ ഭയപ്പെടുത്തിയിരിക്കുന്നു . സിപിഎം ഹിന്ദുക്കളുടെ വിശ്വാസത്തെ നിരന്തരം വേട്ടയാടുന്നു എന്ന പൊതുവികാരം ശക്തമാണ് . അള മുട്ടിയാൽ ചേരയും കടിക്കും എന്നതു പോലെ ഗതികെട്ടിട്ടാണ് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് . ഷംസീർ മാപ്പ് പറയാത്തിടത്തോളം ഈ പ്രശ്നം അവസാനിക്കാൻ പോകുന്നില്ല . പ്രത്യേകിച്ച് ഇനിയുള്ള ദിവസങ്ങൾ ഗണേശോത്സവത്തിന്റേതാണ് . ഹിന്ദു യുവതയുടെ ശക്തി തെരുവിൽ കാണിച്ചു തരാം .

shortlink

Related Articles

Post Your Comments

Related Articles


Back to top button